കേരളം

ഡല്‍ഹിയില്‍ പോയി നൈജീരിയന്‍ സ്വദേശിയില്‍ നിന്ന് വാങ്ങി; മെത്താംഫെറ്റാമൈനുമായി രണ്ടു യുവാക്കള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നിരോധിത മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈനുമായി രണ്ടു പേര്‍ തൃശ്ശൂര്‍  ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. തൃശ്ശൂര്‍ കേച്ചേരി സ്വദേശി  ദയാല്‍ , ആളൂര്‍ സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.

ഇന്നലെ വൈകീട്ട് തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. ഇരുവരും കോഴിക്കോട് നിന്നും വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍ പോയി  നൈജീരിയന്‍ സ്വദേശിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയത്.  തൃശ്ശൂര്‍  കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ മയക്കുമരുന്ന് കൈമാറ്റം ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. 

ഇവരെ ചോദ്യംചെയ്തതില്‍ നിന്ന് ഇത്തരത്തില്‍ നിരവധി തവണ മയക്ക് മരുന്ന് ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  നിരവധി തവണ കൊറിയര്‍ മാര്‍ഗ്ഗവും മയക്ക് മരുന്ന് കടത്തിയാതായും കണ്ടെത്തി.  പ്രതികളുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും പൊലീസ് അന്വേഷിച്ചു  വരികയാണ്.ഈസ്റ്റ് എസ്എച്ച്ഒ പി ലാല്‍കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്