കേരളം

വിചിത്ര ന്യായം; വിവരാവകാശ മറുപടി നല്‍കിയില്ല: അപേക്ഷകന് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

സമകാലിക മലയാളം ഡെസ്ക്


 
കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കു മറുപടി നല്‍കാതിരുന്നതിന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജി (കുസാറ്റ്) അധികൃതര്‍ ഹര്‍ജിക്കാരന് 5000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വിധിച്ചു. കുസാറ്റ് മുന്‍ അധ്യാപകന്‍ ഡോ.കെ. റോബിക്കാണ് നഷ്ടപരിഹാരം നല്‍കണമെന്ന് വിവരാവകാര കമ്മീഷണര്‍ കെ.വി. സുധാകരന്‍ ഉത്തരവ് പുറപ്പെട്ടവിച്ചത്.

കുസാറ്റിലെ സന്ദര്‍ശക രജിസ്റ്ററിന്റെ നിശ്ചിത ദിവസങ്ങളിലെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ട്, അപേക്ഷകന് ആവശ്യമുള്ള രണ്ട് ദിവസത്തെ രേഖകള്‍ മാത്രം കാണുന്നില്ലെന്നാണ് വിവരാവകാശ ഓഫീസറും ഒന്നാം അപ്പീലധികാരിയായ രജിസ്ട്രാറും മറുപടി നല്‍കിയത്. നാക് (NAAC) സംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ ഈ രജിസ്റ്റര്‍ നഷ്ടപ്പെട്ടു എന്ന വിചിത്ര ന്യായമാണ് സര്‍വകലാശാല അധികൃതര്‍ പറഞ്ഞത്. ഇത് യുക്തിസഹമല്ലെന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിലയിരുത്തിയാണ് കമ്മീഷന്‍ നടപടി.

വിവരാവകാശ നിയമം19(8) ബി ചട്ടമനുസരിച്ച് ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തു ക നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ