കേരളം

ടൗണില്‍ ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവില്‍ അനാശാസ്യകേന്ദ്രം; കോഴിക്കോട് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കക്കോടി സായൂജ്യം വീട്ടില്‍ സുഗുണനെ (72) ആണ് കസബ പോലീസ് അറസ്റ്റുചെയ്തത്.

ബാങ്ക് റോഡിന് സമീപമാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. ഇയാള്‍ക്കൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീന്‍(47) എന്നയാളും മധുര സ്വദേശിയായ സ്ത്രീയും അറസ്റ്റിലായി.

രഹസ്യവിവരത്തെത്തുര്‍ന്ന് കെട്ടിടത്തില്‍ കസബ സിഐ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. പരിസരത്തുള്ളവരോട് അന്വേഷിച്ചപ്പോള്‍ ഹോംനഴ്സിങ് സ്ഥാപനമാണെന്നാണ് ലഭിച്ച വിവരമെന്ന്് പൊലീസ് പറയുന്നു.ടൗണ്‍ എസിപി ബിജുരാജിന്റെ നിര്‍ദേശപ്രകാരം പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം