കേരളം

മാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിയിട്ട് ദേശീയ പതാക കത്തിച്ചു; മലപ്പുറത്ത് കടയുടമ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വഴിക്കടവില്‍ ദേശീയപതാക മാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിയിട്ട് കത്തിച്ച കടയുടമ  അറസ്റ്റില്‍. വഴിക്കടവ് പഞ്ചായത്ത്  ഓഫീസിന് സമീപമുള്ള റോഡരികിലാണ് ദേശീയ പതാകകള്‍ കത്തിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത പൊലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

വഴിക്കടവ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കടയുടമ ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പതാകയെ അപമതിക്കുന്ന രീതിയില്‍ പൊതുറോഡരികില്‍ വച്ച് ദേശീയ പതാക കത്തിക്കുകയായിരുന്നു. എന്നാല്‍ താന്‍ പഴയ കടലാസ് പതാകളാണ് കത്തിച്ചതെന്നാണ് ചന്ദ്രന്‍ പൊലീസിന് നല്‍കിയ മൊഴി.

ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പിന്നീട് ചന്ദ്രനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും