കേരളം

വിസി നിയമനത്തില്‍ ഗവര്‍ണറെ വെട്ടി; അഞ്ചം​ഗ സെർച്ച് കമ്മിറ്റി; ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. വിസി നിയമന ഘടന മാറ്റും. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. നിലവില്‍ വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കാണ് നിര്‍ണായക അധികാരമുള്ളത്. ഇതില്‍ മാറ്റം വരുത്താനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 

നിലവില്‍ വിസി നിയമനത്തിന് മൂന്നംഗ സമിതിയാണുള്ളത്. ഗവര്‍ണറുടെ നോമിനി, യുജിസി നോമിനി, അതതു സര്‍വകലാശാലകളുടെ നോമിനി എന്നിവരടങ്ങുന്ന സമിതിയാണ് നിലവിലുള്ളത്. ഇത് അഞ്ചംഗ സമിതിയാക്കി മാറ്റാനാണ് പുതിയ ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഗവര്‍ണറുടെ നോമിനിയെ സര്‍ക്കാര്‍ നിര്‍ദേശിക്കും.  

കൂടാതെ സര്‍ക്കാരിന്റെ നോമിനിയും, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനും പുതുക്കിയ സമിതിയില്‍ ഉണ്ടാകും. നിയമപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് പുതിയ ബില്ലിന് രൂപം നല്‍കിയത്. ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെങ്കിലും നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ ഒപ്പിടുന്നതോടെയേ നിയമം പ്രാബല്യത്തിലാകൂ. 

നിലവില്‍ വിസി നിയമനം സര്‍ക്കാരും ഗവര്‍ണരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതെളിക്കാറുണ്ട്. സര്‍ക്കാര്‍ ആഗ്രഹപ്രകാരമുള്ള വിസി നിയമനത്തെ ഗവര്‍ണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും എതിര്‍ക്കുന്നതോടെ നടക്കാതെ പോകുന്നു. ഇതിന് തടയിടുക ലക്ഷ്യമിട്ടാണ് വിസി നിയമനത്തില്‍ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ