കേരളം

മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; പരിക്കേറ്റയാളുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയുടെ ക്യാബിനുളളില്‍ കുടുങ്ങിയ മറ്റൊരാളെ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് റബ്ബര്‍പാലുമായി പോകുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയിലുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാള്‍ ഡ്രൈവറാണെന്നാണ് സൂചന. പരിക്കേറ്റ മറ്റേയാളുടെ നില ഗുരുതരമാണ്. 

നിരത്തില്‍ നിന്നും നാല്‍പ്പത് അടി താഴ്ചയിലേക്കാണ് ലോറി വീണത്. മുക്കാല്‍
മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുക്കാനായത്. അപകടത്തില്‍ ലോറിയുടെ ക്യാബിന്‍ പൂര്‍ണമായി തകര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്