കേരളം

ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മധ്യപ്രദേശിൽ മിന്നൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.

ജബൽപൂരിലുള്ള നിർമലിന്റെ ഭാര്യ ഗോപി ചന്ദ്രയും മാതാപിതാക്കൾക്കൊപ്പം ഇന്ന് കൊച്ചിയിലെത്തും. വ്യാഴാഴ്ച ഉച്ചയോടെയാണ് നിർമലിന്റെ മൃതദേഹം കണ്ടെത്തിയത്. യമുന നദിയുടെ തീരപ്രദേശമായ പട്‌നയിൽ നിന്ന് കണ്ടെത്തുകായിരുന്നു. പ്രളയമുന്നറിയിപ്പ് അറിയാതെ നിർമൽ കാറിൽ യാത്ര ചെയ്തതാണ് അപകടത്തിന് കാരണം. 

ഓ​ഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് ജോലി സ്ഥലത്തേക്ക് കാറിൽ പോകുമ്പോഴാണ് കാണാതായത്. നിർമൽ കാറിൽ സഞ്ചരിക്കുമ്പോൾ മിന്നൽ പ്രളയത്തിൽപ്പെട്ടതായാണ് സംശയം. 

ഇദ്ദേഹം സഞ്ചരിച്ച കാർ തകർന്ന നിലയിൽ നേരത്തെ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ പച്മഡിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വെള്ളത്തിൽ ഒഴുകിപ്പോയ വാഹനം തകർന്ന നിലയിലായിരുന്നു. ഈ കാർ കണ്ടെത്തിയതിന്റെ തൊട്ടടുത്ത് നിന്നുതന്നെയാണ് മൃത​ദേഹം ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്