കേരളം

'ഒരു രാജ്യം, ഒറ്റപ്പരീക്ഷ'; കേന്ദ്ര നിലപാട് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കും: മുന്നറിയിപ്പുമായി മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ 'ഒരു രാജ്യം, ഒറ്റപ്പരീക്ഷ' നീക്കത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഒരു രാജ്യം, ഒറ്റപ്പരീക്ഷ' എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രാദേശിക വൈവിധ്യങ്ങളെ പരിഗണിക്കാതെയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.എസ്എഫ്ഐയുടെ ദക്ഷിണമേഖലാ ജാഥയുടെ സമാപനം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് എല്ലാ സംസ്ഥാനങ്ങള്‍ക്കുംകൂടി ഒറ്റപ്പരീക്ഷ നടത്തുന്നത് ഗുരുതര വീഴ്ചയ്ക്ക് ഇടയാക്കുന്നതായുള്ള നിരവധി ഉദാഹരണങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇത്തരം പരീക്ഷ  സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് എസ്എഫ്ഐ മുന്നറിയിപ്പ് നല്‍കിയിട്ടും ഒറ്റപ്പരീക്ഷ മതിയെന്ന നിലപാടുമായി കേന്ദ്രം മുന്നോട്ടുപോകുകയാണ്. പ്രദേശിക വൈവിധ്യങ്ങളെയും ആവശ്യങ്ങളെയും നിരാകരിച്ചുള്ള ഇത്തരം പരീക്ഷകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്.  കേന്ദ്ര സര്‍വകലാശാലകളിലേക്ക് നടത്തിയ പൊതുപരീക്ഷയായ 'സിയുഇടി' പ്രശ്നങ്ങളെത്തുടര്‍ന്ന് പലയിടങ്ങളിലും മാറ്റിവച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു