കേരളം

കോളജ് ബസ്സില്‍ കയറി യുവാക്കളുടെ അഴിഞ്ഞാട്ടം; വാളയാറില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ബസിനുള്ളില്‍ മര്‍ദനം. വാളയാറില്‍ കോളജ് ബസ് തടഞ്ഞ് ഒരു സംഘം യുവാക്കള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.  

കോളജില്‍ വച്ച് കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ പുറത്തുനിന്നുള്ള യുവാക്കള്‍ ഇടപെട്ടുവെന്നാണു നിഗമനം. ഓടിക്കൊണ്ടിരിക്കുന്ന ബസ് യുവാക്കള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ബസിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി തന്നെയാണ് ബസിന്റെ വാതില്‍ അക്രമികള്‍ക്കായി തുറന്നുകൊടുത്തത്. ബസ് വരുന്ന വിവരം വിദ്യാര്‍ഥികള്‍ മുന്‍കൂട്ടി അറിയിക്കുകയായിരുന്നു. പതിനഞ്ചോളം യുവാക്കളാണ് ബസിനുള്ളില്‍ കയറി അസഭ്യം പറഞ്ഞ് മര്‍ദിച്ചത്. 

സംഭവത്തില്‍ വാളയാര്‍ പൊലീസ് അന്വേഷണം തുടങ്ങി. മര്‍ദ്ദിച്ചവര്‍ ഒരു രാഷ്ട്രീയ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി