കേരളം

പൂര്‍ണനഗ്നനായി മോഷണം; നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ ഒടുവില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കണ്ണൂര്‍ നഗരപ്രദേശങ്ങളില്‍ നാട്ടുകാരെ ഭീതിയിലാക്കിയ മോഷ്ടാവ് ഒടുവില്‍ പിടിയിലായി. വയനാട് സ്വദേശി അബ്ദുള്‍ കബീര്‍ ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം പൂര്‍ണനഗ്നനായി മോഷണത്തിന് ഇറങ്ങിയ കബീറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 

കണ്ണൂര്‍ ടൗണ്‍ പരിസരം, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളിലായി മോഷ്ടാവ് എത്തിയത്. പൂര്‍ണ്ണ നഗ്‌നനായാണ് ഇയാള്‍ മോഷ്ടിക്കാന്‍ ഇറങ്ങുന്നത്. 

ആദ്യം വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടോ എന്ന് അറിയും. ആരെങ്കിലും വീടിന്റെ വാതില്‍ തുറന്നാല്‍ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. ആരും വാതില്‍ തുറന്നില്ല എങ്കില്‍ ആ വീട്ടില്‍ മോഷണം നടത്തും. ഇതാണ് ഇയാളുടെ പ്രവര്‍ത്തന രീതിയെന്ന് പൊലീസ് സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം