കേരളം

കുറ്റിപ്പുറത്ത് ഇന്നോവ ഇടിച്ചു തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തിൽ ഇന്നോവ ഡ്രൈവർ അറസ്റ്റിൽ. പട്ടാമ്പി കാരക്കാട് കൊണ്ടുർക്കര കുന്നംകുളത്തിങ്കൽ ബഷീറാണ്​ (56) പിടിയിലായത്. ഇയാൾ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും മോട്ടോർ വാഹന വകുപ്പും അപകട കാരണം തേടി സമഗ്രാന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്. 

പുത്തനത്താണി സ്വദേശി അബ്ദുള്‍ ഖാദര്‍ (49) ആണ് മരിച്ചത്. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അബ്ദുള്‍ ഖാദറിന്റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റിപ്പുറം- തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ഇന്നോവ കാറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരുന്ന സ്ത്രീ തെറിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടുക്കുന്ന ദൃശ്യത്തില്‍ മുന്‍സീറ്റിലിരുന്ന അബ്ദുള്‍ ഖാദറും സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീഴുന്നത് കാണാം.

എതിര്‍ദിശയില്‍ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാറാണ് ഇടിച്ചത്. കാര്‍ അമിത വേഗതയിലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. അബ്ദുള്‍ ഖാദര്‍ തത്ക്ഷണം തന്നെ മരിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്ന സ്ഥലത്ത് റോഡിന് വീതിയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്കു. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്