കേരളം

ലോകായുക്ത ബില്‍: തീരുമാനത്തിലെത്താതെ സിപിഎമ്മും സിപിഐയും; ചര്‍ച്ച തുടരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി പ്രശ്‌ന പരിഹാരത്തിന് സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, എ വിജയരാഘവന്‍ എന്നിവരാണ് എകെജി സെന്ററില്‍ ചര്‍ച്ച നടത്തിയത്. 

എന്നാല്‍ ചര്‍ച്ചയില്‍ അന്തിമ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ചര്‍ച്ച തുടരും. ബുധനാഴ്ച ബില്ല് സഭയില്‍ വരാനിരിക്കെയാണ് സമവായ ചര്‍ച്ചയ്ക്ക് ഇരു പാര്‍ട്ടികളും തീരുമാനിച്ചത്. ചര്‍ച്ചയില്‍ സിപിഐ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.

ലോകായുക്ത നിയമഭേദഗതിയില്‍ സിപിഐ വിയോജിപ്പ് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച ചെയ്യാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചത്. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഉഭയകക്ഷി ചര്‍ച്ചയില്‍ നിലപാട് പറയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. സിപിഐയ്ക്ക് നിലവിലെ ബില്ലില്‍ വിയോജിപ്പുണ്ടെന്നും അതു നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നും കാനം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

ബിരുദ പ്രവേശനം: സിയുഇടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍, ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്