കേരളം

2017ലെ റെക്കോർഡ് മറികടക്കു‌മോ?; ഗുരുവായൂരിൽ ഇന്ന് 270ലേറെ വിവാഹങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ നടക്കും. ഇന്നുമാത്രം 270ലേറെ വിവാഹങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരക്ക് പരിഗണിച്ച് മൂന്ന് മണ്ഡപങ്ങൾക്ക് പുറമെ രണ്ട് താൽക്കാലിക മണ്ഡപങ്ങൾ കൂടി ഒരുക്കിയിട്ടുണ്ട്.

ചിങ്ങമാസത്തിൽ മുഹൂർത്തമുള്ള ദിവസമായതും അവധിയുമാണ് വിവാഹ തിരക്കേറാൻ കാരണം. 2017 ആഗസ്റ്റ് 27നാണ് ശുരുവായൂരിൽ ഏറ്റവുമധികം വിവാഹങ്ങൾ നടന്നിട്ടുള്ളത്. 277 വിവാഹങ്ങളുടെ റെക്കോർഡ് ഇന്ന് ഭേദിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

 മുഹൂർത്ത സമയം നോക്കി ഓരോ സംഘത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ കല്യാണ മണ്ഡപത്തിൽ എത്തിക്കും.  ഉച്ചയ്ക്ക് 12.30 വരെയാണ് വിവാഹങ്ങൾ നടക്കുക. ഫോട്ടോഗ്രഫർ ഉൾപ്പെടെ പരമാവധി 20 പേർക്ക് മാത്രമേ കല്യാണ മണ്ഡപത്തിനു സമീപത്തേക്ക് പ്രവേശനമുള്ളൂ. തിരക്ക് കണക്കിലെടുത്ത് ദർശനത്തിനായി ഇന്ന് പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍