കേരളം

'അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയുണ്ടായി; എങ്ങനെ കൊല്ലണം എന്ന് യൂട്യൂബ് നോക്കി'; അര്‍ഷാദിന്റെ മൊഴി

സമകാലിക മലയാളം ഡെസ്ക്


കാക്കനാട്: ഇൻഫോ പാർക്കിനടുത്തെ ഫ്ളാറ്റിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി കുറ്റസമ്മതം നടത്തി. കൊല നടത്തിയത് ഒറ്റയ്ക്കാണെന്നും യൂട്യൂബ് നോക്കിയാണ് കൊന്നതെന്നും പിടിയിലായ പ്രതി കെ കെ അർഷാദിന്റെ മൊഴിയിൽ പറയുന്നു.

കൊല്ലപ്പെട്ട സജീവ് കൃഷ്ണനും അർഷാദും തമ്മിലുണ്ടായിരുന്ന ലഹരി ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.'അവൻ അടുത്ത് കിടന്നപ്പോൾ കൊല്ലാനുള്ള കലിയായിരുന്നു. എങ്ങനെ കൊല്ലണമെന്ന് ആലോചിച്ചാണ് യൂട്യൂബ് നോക്കിയത്. കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോ കണ്ടു. ഉടൻ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുത്തിക്കീറുകയായിരുന്നു', പൊലീസിന് നൽകിയ മൊഴിയിൽ അർഷാദ് പറയുന്നു. 

കത്തിവച്ച് മനുഷ്യ ശരീരത്തിൽ എവിടേക്ക് കുത്തണമെന്ന് യൂട്യൂബ് നോക്കി മനസ്സിലാക്കി. സംഭവ ദിവസം അമിതമായ അളവിൽ എംഡിഎംഎ ഉപയോഗിച്ചിരുന്നു. ലഹരി മരുന്ന് വാങ്ങി വിൽപന നടത്താൻ സജീവിന് പണം കടം നൽകിയിരുന്നു. എന്നാൽ വിറ്റ ശേഷം പണം തിരിച്ച് നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും ലഭിച്ചില്ല. 

ഫ്ളാറ്റിലെ കിടപ്പു മുറിയിൽ വച്ച് ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലായി. തുടർന്ന് സജീവ് ഉറക്കത്തിലായ സമയം കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തറയിലെ രക്തക്കറ കഴുകിക്കളഞ്ഞ ശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഫ്ളാറ്റിലെ മാലിന്യക്കുഴലുകൾ കടന്ന് പോകുന്ന ഡക്റ്ററിൽ തള്ളിക്കയറ്റുകയായിരുന്നു.

ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന പ്രതിയുടെ മൊഴി വിശദമായി ചോദ്യം ചെയ്യലിനുശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളെന്ന് പൊലീസ് പറഞ്ഞു. മുറിയിൽ നിന്ന് കൊലയ്ക്കുപയോഗിച്ച കത്തി, തറയിലെ രക്തം കഴുകാൻ ഉപയോഗിച്ച ചൂൽ, മൃതദേഹം പൊതിഞ്ഞ തുണി തുടങ്ങിയവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ