കേരളം

പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി പരാക്രമം; പൊലീസുകാരനെ ചവിട്ടി വീഴ്ത്തി; മധ്യവയസ്‌കന്‍ അറസ്റ്റില്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. സ്റ്റേഷനില്‍ അക്രമം നടത്തിയ കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെ അറസ്റ്റ് ചെയ്തു. 

സ്‌റ്റേഷനില്‍ നായയുമായി എത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെയാണ് ചവിട്ടി വീഴ്ത്തിയത്.  'അമേരിക്കന്‍ ബുള്ളി' എന്ന വിഭാഗത്തില്‍പ്പെട്ട നായയുമായാണ് ഇയാള്‍ സ്‌റ്റേഷനില്‍ എത്തിയത്. പൊലീസ് സ്‌റ്റേഷന്റെ ഗേറ്റില്‍ വാഹനവുമിടിപ്പിച്ചു. 
 

ഇയാളെ ബലം പ്രയോഗിച്ച് പൊലീസുകാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. വാഹനാപകട കേസുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതിന് തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ എത്താന്‍ ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. 

സ്റ്റഷനിലേക്ക് വിളിച്ചുവരുത്തിയത് എന്തിനെന്ന് ചോദിച്ചായിരുന്നു അതിക്രമം. കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് വിന്‍സെന്റിനെതിരെ ചുമത്തിയിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം