കേരളം

രാജ്യത്തിനെതിരെ പ്രവർത്തിച്ചെന്ന് തെളിഞ്ഞിട്ടില്ല; സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതി മുഹമ്മദ് ആലമിന് ജാമ്യം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യുഎപിഎ കേസിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.  മുഹമ്മദ് ആലം തീവ്രവാദ പ്രവർത്തനത്തിൽ ഏർപെട്ടതിനോ രാജ്യത്തിനെതിരെ പ്രവർത്തിച്ചതായോ പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സിദ്ദിഖ് കാപ്പനിൽ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നും കോടതി പറഞ്ഞു. 

ഹാഥ്‌രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് കാപ്പനെയും സംഘത്തെയും യു പി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പൻ ഉൾപ്പടെയുള്ളവർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് മുഹമ്മദ് ആലം ആയിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഈ വാഹനം വാങ്ങാൻ ആലമിന് രണ്ടര ലക്ഷം രൂപ മുഹമ്മദ് അനീസ് എന്നയാൾ നൽകിയിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. 

ഡൽഹിയിൽ നടന്ന സിഎഎ വിരുദ്ധകലാപത്തിൽ പങ്കെടുത്ത മുഹമ്മദ് ഡാനിഷിന്റെ ബന്ധുവാണ് അനീസ് എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. അതേസമയം വാഹനം വാങ്ങാനുള്ള പണം തനിക്ക് നൽകിയത് മെഹബൂബ് അലി ആണെന്ന ആലത്തിന്റെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു. സിദ്ദിഖ് കാപ്പനിൽ നിന്ന് ലാപ് ടോപ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തിരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലാപ്ടോപ്പിലും, മൊബൈൽ ഫോണിലും നിർണായകമായ ദൃശ്യങ്ങളും രേഖകളും ഉണ്ടായിരുന്നു. എന്നാൽ ആലമിൽ നിന്ന് ഇത്തരം രേഖകളോ സാധനങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍