കേരളം

ഗുരുവായൂരിൽ തുലാഭാരം നടത്തി മടങ്ങിയ കുടുംബത്തിന്റെ കാറും ലോറിയും കൂട്ടിയിടിച്ചു; മുത്തശ്ശിയും കുഞ്ഞും മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നര വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. ബൈപ്പാസില്‍ കാവനാട് മുക്കാട് പാലത്തിനുസമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരം പേട്ട സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പേട്ട തുലവിള ലെയ്ന്‍ കൃഷ്ണകൃപയില്‍ കൃഷ്ണകുമാരി (82), ഇവരുടെ മകന്റെ മകള്‍ കൃഷ്ണഗാഥയുടെയും സുധീഷിന്റെയും മകള്‍ ജാനകി (മൂന്നര) എന്നിവരാണ് മരിച്ചത്. ജാനകിക്ക് തുലാഭാരം നടത്താനായി കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബം തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ചത്. കൃഷ്ണകുമാരിയുടെ മകന്‍ ജയദേവനും ഭാര്യ ഷീബയും യാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു. രണ്ട് കാറുകളിലായാണ് സംഘം യാത്രചെയ്തത്. 

തിങ്കളാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് എറണാകുളത്ത് എത്തിയ ഇവർ ഷോപ്പിങ്ങിനുശേഷം രാത്രി ഒന്‍പതുമണിയോടെയാണ് യാത്രതിരിച്ചത്. കൊല്ലം ബൈപ്പാസിലൂടെ പോകുന്നതിനിടെയാണ് മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേവന്ന ലോറിയില്‍ ഇടിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു