കേരളം

എന്‍സിപി യോഗത്തില്‍ കയ്യാങ്കളി; എംഎല്‍എ മര്‍ദിച്ചെന്ന് വനിതാ നേതാവ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ കയ്യാങ്കളി. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മര്‍ദിച്ചെന്ന് വനിതാ നേതാവിന്റെ പരാതി. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസാണ്, തോമസ് കെ തോമസ് എംഎല്‍എക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കാലിന് പരിക്കേറ്റ് ഇവര്‍ ഇന്ന് പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുമെന്നും അറിയിച്ചു.

സംഘടനാ തെരഞ്ഞെടുപ്പിന്റെ  ഭാഗമായി ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നോമിനേഷന്‍  കൊടുക്കാന്‍ എത്തിയതായിരുന്നു ആലീസ് ജോസ്. സംസ്ഥാന സമിതിയിലേക്കായിരുന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തോമസ് കെ തോമസ് എം എല്‍എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇവരെ നോമിനേഷന്‍ നല്‍കുന്നതിനെ എതിര്‍ത്തു. ഇതേ ചൊല്ലി സംഘര്‍ഷമായി. ഇതിനിടെ കുട്ടനാട് എംഎല്‍എ മര്‍ദിച്ചു എന്നാണ് ആലീസിന്റെ പരാതി.

എന്നാല്‍, ആരോപണങ്ങള്‍ തോമസ് കെ തോമസ് എംഎല്‍എ നിഷേധിച്ചു. വ്യാജ അംഗത്വ ബുക്കുമായാണ് സംസ്ഥാന സമിതി അംഗമായ റെജി ചെറിയാന്റെ നേതൃത്വത്തിലുള്ള വിഭാഗം എത്തിയതെന്നും സംഘടനാ തെരഞ്ഞെടുപ്പ് ആട്ടിമറിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും തോമസ് കെ തോമസ് എംഎല്‍എ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ