കേരളം

കാല്‍വഴുതി പുഴയില്‍ വീണു; ശക്തമായ ഒഴുക്കില്‍പ്പെട്ട യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കാല്‍വഴുതി ചിന്നാര്‍ പുഴയില്‍ വീണ ഇതരസംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷിച്ചു. പശ്ചിമബംഗാള്‍ സ്വദേശി നഞ്ചന്‍ ഹജോങിനെ അടിമാല അഗ്നിരക്ഷാസേന രക്ഷിച്ചത്. പ്രൊജക്ടിന്റെ നിര്‍മ്മാണത്തിനിടെ നാല്‍പ്പത് അടി താഴ്ചയിലേക്ക്് യുവാവ് വീഴുകയായിരുന്നു.

വീഴ്ചയില്‍ ഇയാളുടെ കാല്‍ ഒടിഞ്ഞിരുന്നു. പുഴയില്‍ ഒഴുകി പോകുന്നതിനിടെ ഇയാള്‍ പുഴയുടെ നടുവിലെ പാറയില്‍ പിടിച്ച് കയറി. അവശ നിലയിലായ യുവാവിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടുതലായതിനാല്‍ സാധിച്ചില്ല. ഇതോടെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. അര മണിക്കൂറിനുള്ളില്‍ അടിമാലിയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തി. പുഴയ്ക്ക് കുറുകെ വടം കെട്ടി. കയറില്‍ തൂങ്ങി അപകടത്തില്‍പ്പെട്ട തൊഴിലാളിയെ സാഹസികമായി ചുമന്ന് കരയ്ക്ക് എത്തിച്ചു. 

പരിക്കേറ്റ യുവാവിനെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത