കേരളം

സര്‍വകലാശാല നിയമഭേദഗതി ബില്‍ സഭയില്‍; ഗവര്‍ണറുടെ അധികാരങ്ങള്‍ കുറയ്ക്കുന്നില്ലെന്ന് സര്‍ക്കാര്‍, ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭയില്‍. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ അംഗബലം അഞ്ചാക്കി ഉയര്‍ത്തുന്നതാണ് നിയമഭേദഗതി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയും കൂടി സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകും. ചാന്‍സിലറായ ഗവര്‍ണറുടെ അധികാരകങ്ങള്‍ വെട്ടിക്കുന്ന ബില്ലിന് എതിരെ പ്രതിപക്ഷം രംഗത്തെത്തി. ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സെര്‍ച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 

പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കമ്മിറ്റിയലെ അംഗങ്ങളുടെ എണ്ണം എത്രയാണെന്നും ആരൊക്കെയെന്നും യുജിസി പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ബില്‍ ചാന്‍സിലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്നില്ലെന്നും നിയമഭേദഗതിക്ക് സസ്ഥാനത്തിന് അധികാരമുണ്ടെന്നും നിയമ മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങള്‍ സ്പീക്കര്‍ തള്ളി. 

നിലവില്‍ ഗവര്‍ണറുടേയും യുജിസിയുടെയും സര്‍വകലാശാലയുടെയും നോമിനികള്‍ ആണ് കമ്മിറ്റിയില്‍ ഉള്ളത്. കമ്മിറ്റിയില്‍ പുതുതായി ചേര്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആകും ഇനി കണ്‍വീനര്‍. ഒപ്പം സര്‍ക്കാരിന്റെ പ്രതിനിധി കൂടി ഉണ്ടാകുന്നതോടെ കമ്മിറ്റിയില്‍ സര്‍ക്കാരിന് മേല്‍ക്കൈ നേടാനാകും.

കണ്ണൂര്‍ വിസി നിയമനം, സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തുടങ്ങിയവയില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് സര്‍വകലാശാല നിയമഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

'വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ പൊട്ടിത്തെറിക്കും'; സന്ദേശം വ്യാജമെന്ന് ഇന്ത്യന്‍ ഓയില്‍

വാതിൽ അബദ്ധത്തിൽ പൂട്ടി 2 വയസുകാരി മുറിയിൽ കിടന്നുറങ്ങി, പാതിരാത്രി നെട്ടോട്ടമോടി വീട്ടുകാർ.... ഒടുവിൽ

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!