കേരളം

സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ കടുത്ത മത്സരം, ഔദ്യോഗിക പാനലിനെതിരെ 15 പേര്‍; വോട്ടെടുപ്പ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ കടുത്ത മത്സരം. കാനം-ഇസ്മായേല്‍ പക്ഷങ്ങള്‍ തമ്മിലായിരുന്നു മത്സരം. 45 അംഗ ജില്ലാ കൗണ്‍സിലിലേക്ക് 60 പേരാണ് മത്സരിച്ചത്. ഇന്നലെ വൈകീട്ട് ആരംഭിച്ച വോട്ടെടുപ്പ് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അവസാനിച്ചത്. 

തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം വോട്ടെണ്ണുന്നത് ജില്ലാ കൗണ്‍സിലിലേക്കുള്ള വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനാണ്. ഇതിനുശേഷം മറ്റു അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണല്‍ നടക്കും. 

ഔദ്യോഗിക പക്ഷം അവതരിപ്പിച്ച പാനലില്‍ നിന്നും ഏഴുപേരെ മാറ്റണമെന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നത്. പക്ഷെ ഔദ്യോഗികപക്ഷം ഇതിനു തയ്യാറായില്ല. തുടര്‍ന്ന് 15 പേര്‍ മത്സരിക്കാനായി രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് വോട്ടെടുപ്പിലേക്ക് നീണ്ടത്. 

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും മത്സരമുണ്ടാകാനുള്ള സാധ്യത സജീവമാണ്. നിലവിലെ സെക്രട്ടറി സുരേഷ് രാജിന് ഇളവുകള്‍ നല്‍കി സെക്രട്ടറിയായി തുടരാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്