കേരളം

തിരുവനന്തപുരം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിന് മര്‍ദ്ദനം; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പ്രസിഡന്റുമായ വി അനുപ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. ആക്രമണത്തിന് പിന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. മണ്ഡേശ്വരത്തു വച്ചായിരുന്നു ആക്രമണം. 

പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ആസൂത്രിതനീക്കമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

പേരൂര്‍ക്കട ബ്ലോക്ക് സെക്രട്ടറി അഡ്വ. അമല്‍ ആര്‍, പേരൂര്‍ക്കട ബ്ലോക്ക് പ്രസിഡന്റ് എ നിഖില്‍,പേരൂര്‍ക്കട ബ്ലോക്ക് വൈസ് പ്രസിഡന്റ് അര്‍ജ്ജുന്‍ രാജ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കാര്‍ത്തിക്, നിതിന്‍, മേഖലാ കമ്മിറ്റി അംഗങ്ങളായ ഗോകുല്‍, ഹരി എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ