കേരളം

'അനധികൃതമായി അവധി എടുത്തവരും ഒപ്പിട്ട് മുങ്ങിയവരും'; അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ പരിശോധന, കര്‍ശന നടപടിയെന്ന് മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലെ കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍  മന്ത്രി പി എ മുഹമ്മദ് റിയാസ്  പരിശോധന നടത്തി. പൂജപ്പുരയില്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് തിങ്കളാഴ്ച വൈകിട്ട് മന്ത്രി പരിശോധനക്കായി എത്തിയത്. 

ഓഫീസില്‍ പലപ്പോഴും ജീവനക്കാര്‍ ഉണ്ടാവാറില്ലെന്നും ഓഫീസില്‍ എത്തുന്നവരോട് ജീവനക്കാര്‍ മാന്യമായി പെരുമാറുന്നില്ലെന്നതും അടക്കമുള്ള പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. നാല് ജീവനക്കാര്‍ ഉള്ള ഓഫീസില്‍ മന്ത്രി എത്തുമ്പോള്‍ രണ്ടു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവധി രജിസ്റ്റര്‍ ഉള്‍പ്പെടെ മന്ത്രി ആവശ്യപ്പെട്ട ഒരു രേഖയും ഹാജരാക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്.  ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞത്. 

അനധികൃതമായി അവധി എടുത്തവരും ഒപ്പിട്ട് മുങ്ങിയവരും ഇവിടെ ഉണ്ടെന്ന് മന്ത്രി പറഞ്ഞു . ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. കര്‍ശനമായ നടപടി ഉണ്ടാവും.  ഇത് മറ്റുമുള്ളവര്‍ക്കുകൂടിയുള്ള സന്ദേശമാണെന്നും മന്ത്രി പറഞ്ഞു. കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍  കൂടുതല്‍ പരിശോധന നടത്തി മറ്റ് നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത്കുമാറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ