കേരളം

'അവ്യക്തമായ മറുപടികള്‍ വേണ്ട, ഈ ശൈലി ആവര്‍ത്തിക്കരുത്'; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. പിപിഇ കിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി നിയമസഭയില്‍ ഒരേ മറുപടി തന്നെ നല്‍കിയതായുള്ള പരാതിയിലാണ് സ്പീക്കറുടെ നടപടി. നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുത്. ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. 

ആരോഗ്യമന്ത്രിയെ നിയമസഭ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചു. എപി അനില്‍കുമാര്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാരാണ് പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ചോദ്യങ്ങള്‍ക്കെല്ലാം  ഒരേ  മറുപടി തന്നെ നല്‍കിയെന്ന് കാണിച്ച് എപി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. 

പല ചോദ്യങ്ങള്‍ക്ക് ഒരേ മറുപടി തന്നെ നല്‍കുന്നത് സഭയോടുള്ള അനാദരവ് ആണെന്നും അവഹേളനമാണെന്നും അനില്‍കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പരാതിയിലാണ് സ്പീക്കറുടെ താക്കീത്. ബഹുമാനപ്പെട്ട അംഗങ്ങളുന്നയിക്കുന്ന വ്യത്യസ്തമായ ചോദ്യങ്ങള്‍ക്ക് അവ്യക്തവും ഒരേപോലുള്ളതുമായ മറുപടി നല്‍കുന്നത് ശരിയായ പ്രവണതയല്ലെന്നും ഇക്കാര്യം ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ ആരോഗ്യമന്ത്രിയെ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും