കേരളം

വഖഫ് നിയമനം: പിഎസ് സിക്ക് വിട്ടത് റദ്ദാക്കാന്‍ മന്ത്രിസഭാ തീരുമാനം, പുതിയ ബില്‍ നാളെ നിയമസഭയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വഖഫ് നിയമനം പിഎസ് സിക്ക് വിട്ട് പാസാക്കിയ നിയമം പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം. നിയമം റദ്ദാക്കുന്നതിനുള്ള ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. അജന്‍ഡയ്ക്ക് പുറത്തുള്ള ഇനമായാണ് ബില്‍ അവതരിപ്പിക്കുക. 

വഖഫ് നിയമനം പിഎസ് സിക്ക് വിട്ടതിനെതിരെ സമസ്ത അടക്കം മുസ്ലീം സംഘടനകള്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. മുസ്ലീം സംഘടനകളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി മുസ്ലീം നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെ  നിയമം പിന്‍വലിക്കുമെന്നും പുതിയ ബില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

വഖഫ് നിയമനത്തിനായി പിഎസ് സിക്ക് പകരം പുതിയ സംവിധാനമാണ് പരിഗണനയിലുള്ളത്.അപേക്ഷ പരിശോധിക്കാന്‍ ഓരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡാണ് ആലോചിക്കുന്നത്. ബില്‍ അവതരണത്തിന് മുന്നോടിയായി കക്ഷി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

'മകന്‍റെ മരണ കാരണം വ്യക്തമല്ല, പ്രതികള്‍ക്ക് പങ്കുണ്ട്'; ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍

സേ പരീക്ഷയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു

ആദ്യ പന്തിക്ക് തന്നെ ഇരുന്നോ!! ചിരിപ്പൂരമൊരുക്കി പൃഥ്വിയും ബേസിലും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്