കേരളം

ശക്തമായ മഴ: കേരള ഷോളയാര്‍ വീണ്ടും തുറക്കാന്‍ സാധ്യത, ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കേരള ഷോളയാര്‍ വീണ്ടും തുറക്കാന്‍ സാധ്യത. മഴ തുടരുന്ന പക്ഷം ബുധനാഴ്ച രാത്രി പത്തുമണിക്ക് ശേഷം രണ്ടു ഷട്ടറുകള്‍ യഥാക്രമം 0.25 അടിയും 0.5 അടിയും തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് ആലോചിക്കുന്നത്. 

നിലവില്‍ കേരള ഷോളയാറില്‍ റൂള്‍ കര്‍വ് അനുസരിച്ച് റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. കേരള ഷോളയാറില്‍ നിന്നുള്ള ജലം പെരിങ്ങല്‍ക്കുത്ത് ഡാം വഴി ചാലക്കുടി പുഴയിലാണ് എത്തിച്ചേരുക. ആയതിനാല്‍ ചാലക്കുടി പുഴക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.  ജില്ലയിലെ മലയോര മേഖലയിലേക്ക് വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള രാത്രിയാത്രയും നിരോധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി