കേരളം

സന്ദര്‍ശകരോട് സംസാരിച്ച് കോടിയേരി; ആദ്യ ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അപ്പോളോ ആശുപത്രിയിലെ ആദ്യഘട്ട പരിശോധനകൾ പൂർത്തിയായി. ആശുപത്രിയിൽ വിവരം തിരക്കി എത്തുന്നവരോട് അദ്ദേഹം നേരിട്ടു സംസാരിക്കുന്നുണ്ട്. 

അണുബാധയുണ്ടായോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് അപ്പോളോയിലെ ആദ്യ ഘട്ട പരിശോധനകൾ നടത്തിയത്. സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 
 
ഭാര്യ വിനോദിനി, മകൻ ബിനീഷ് എന്നിവരാണ് കോടിയേരിയുടെ ഒപ്പമുള്ളത്.  സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്, ഭക്ഷ്യമന്ത്രി ജി ആർ അനിൽ എന്നിവർ ആശുപത്രിയിലെത്തി കോടിയേരിയെ സന്ദർശിച്ചു. അപ്പോളോയിൽ പരിശോധനയ്ക്കെത്തിയ മന്ത്രി കെ കൃഷ്ണൻകുട്ടിയെയും മന്ത്രിമാർ സന്ദർശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍

മന്ത്രവാദത്തിനെതിരെ പോരാടി; സാമൂഹിക പ്രവര്‍ത്തക ബിരുബാല രാഭ അന്തരിച്ചു

കോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ജീവന്‍മരണ പോര് ഡല്‍ഹിക്ക്; ലഖ്‌നൗവിനും ജയം അനിവാര്യം