കേരളം

ഓണം അഡ്വാന്‍സ് മൂന്നിന് മുന്‍പ്; ബോണസ് 35,040 രൂപ വരെ ശമ്പളമുള്ളവര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച 4,000 രൂപയുടെ ഓണം ബോണസ് ലഭിക്കുക 35,040 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം ലഭിക്കുന്നവര്‍ക്ക്. കഴിഞ്ഞ മാര്‍ച്ച് 31ന് 6 മാസത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരായിരിക്കണം. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടിയിലെയും ബാലവാടിയിലെയും ഹെല്‍പര്‍മാര്‍, ആയമാര്‍ തുടങ്ങിയവര്‍ക്ക് 1,200 രൂപയാണ് ഉത്സവബത്ത ലഭിക്കുക. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള 20,000 രൂപ അഡ്വാന്‍സ് സെപ്റ്റംബര്‍ 3ന് മുന്‍പ് വിതരണം ചെയ്യും. 5 മാസം തുല്യ ഗഡുക്കളായി തുക തിരികെ ഈടാക്കും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത ലഭിക്കും

ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാംപ് വെണ്ടര്‍മാരുടെയും ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണത്തിന് 4000 രൂപ ഉത്സവബത്ത അനുവദിച്ചു. കുറഞ്ഞത് 2 വര്‍ഷം അംശദായം അടച്ചവര്‍ക്കാണ് ഇതു ലഭിക്കുകയെന്നു മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു