കേരളം

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻററി അലോട്ട്​മെൻറ്​ വിജ്ഞാപനം ഇന്ന്. മൂന്ന് അലോട്ട്​മെൻറിലും പ്രവേശനം ലഭിക്കാത്തവർക്കുള്ള അവസാന അവസരമാണ് സപ്ലിമെൻററി അലോട്ട്​മെൻറ്​. ആദ്യ മൂന്ന് അലോട്ട്മെന്റുകളും 25ാം തിയതിക്കുള്ളിൽ തന്നെ പൂർത്തിയാക്കി പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിരുന്നു.

ഇന്ന് വിജ്ഞാപനവും ഒഴിവുകളും പ്രസിദ്ധീകരിക്കും.  ഇത് നോക്കി വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകാം. വിശദ പരിശോധനകൾക്ക് ശേഷം അലോട്ട്​മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 30നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.

മൂന്നാംഘട്ട അലോട്ട്മെൻറിന് ശേഷവും പ്രവേശനം നേടാത്ത 32,469 വിദ്യാർഥികളുണ്ട്. മെറിറ്റ് സീറ്റിൽ നിന്ന് കമ്യൂണിറ്റി ക്വോട്ട, മാനേജ്മെൻറ് ക്വോട്ട സീറ്റുകളിലേക്ക് മാറുന്നതു വഴിയുണ്ടാകുന്ന സീറ്റുകളും സപ്ലിമെൻററി അലോട്ട്മെൻറിനായി പരി​ഗണിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി