കേരളം

ശശി തരൂര്‍ യോഗ്യന്‍; ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെ: കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണ്. അദ്ദേഹത്തിന് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെ. കൂടുതല്‍ വോട്ടു കിട്ടുന്നവര്‍ ജയിക്കും. ജനാധിപത്യ പ്രക്രിയയിലൂടെ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുമെന്നും സുധാകരന്‍ പറഞ്ഞു. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന ജനാധിപത്യ പാര്‍ട്ടിയില്‍ മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കെ സുധാകരനും അവകാശമുണ്ട്. ശശി തരൂരിനും അവകാശമുണ്ട്. എനിക്ക് ആഗ്രഹമുണ്ടെങ്കില്‍ എനിക്കും മത്സരിക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു. ശശി തരൂര്‍ മത്സരിക്കാന്‍ അര്‍ഹതയുള്ള ആളാണെന്നും സുധാകരന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് ശശി തരൂര്‍ എംപി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മത്സര രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. മഹത്തായ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു കുടംബത്തിന് മാത്രമേ നയിക്കാനാകൂ എന്ന തരത്തില്‍ വിശ്വാസത്തെ പരിമിതപ്പെടുത്തരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു