കേരളം

മീനങ്ങാടി ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. മൈലമ്പാടിയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിനിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. 

നാട്ടുകാര്‍ ഭീതിയിലായതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുല്ലുമല മാഞ്ചേരി ജോസഫിന്റെ പശുക്കുട്ടിടയെ കടുവ ആക്രമിച്ചിരുന്നു. എസ്റ്റേറ്റിനുള്ളില്‍ മാനിനേയും കൊന്നു.
ക്യാമറകളിലെ പരിശോധനകള്‍ക്കു പുറമേ എല്ലായിടങ്ങളിലും പട്രോളിങും വര്‍ധിപ്പിച്ചിരുന്നു. 

മൈലമ്പാടി, പുല്ലുമല, മണ്ഡകവയല്‍, ആവയല്‍, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങള്‍ ഒരു മാസത്തിലധികമായി കടുവാഭീതിയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍