കേരളം

'ആര് വിളിച്ചു?,എപ്പോള്‍ വിളിച്ചു?, തെളിവുണ്ട്'; എല്ലായിടത്തും പോകാന്‍ പറഞ്ഞത് പ്രതിപക്ഷ നേതാവ്: ശശി തരൂര്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം, പത്തനംതിട്ട ഡിസിസികളെ അറിയിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആര് വിളിച്ചു?, എപ്പോള്‍ വിളിച്ചു? എന്നതിന് തെളിവുണ്ടെന്നും കോട്ടയും ജില്ലയിലെ പരിപാടിയെ കുറിച്ച് ശശി തരൂര്‍ ഔദ്യോഗികമായി അറിയിച്ചില്ലെന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ വിമര്‍ശനത്തിന് മറുപടിയായി ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഡിസിസിസിയെയും അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളില്‍ പോകുമ്പോഴും അതത്് ഡിസിസിഐ അറിയിക്കാറുണ്ട്. എല്ലായിടത്തും പോകാന്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ്. അത് അനുസരിച്ചാണ് താന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

പിന്നെ എന്തിനാണ് വിവാദമെന്ന് മനസിലാകുന്നില്ല. വിവാദത്തെ കുറിച്ച് അത് ഉണ്ടാക്കുന്നവരോട് തന്നെ ചോദിക്കണം. ഒരു ഗ്രൂപ്പിലും താന്‍ അംഗമല്ല. എ, ഐ ഗ്രൂപ്പുകള്‍ ഇനി വേണ്ടെന്നും വേണ്ടത് യുണൈറ്റഡ് കോണ്‍ഗ്രസെന്നും തരൂര്‍ പറഞ്ഞു.വിഭാഗീയതയില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നാട്ടകം സുരേഷ് ഉന്നയിച്ചത്. 14 വര്‍ഷമായി എന്താണ് തരൂര്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്തത് എന്നതായിരുന്നു നാട്ടകം സുരേഷിന്റെ പ്രധാന വിമര്‍ശനം. താനുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കെ-റെയില്‍ സമരത്തില്‍ വെയിലും മഴയും കൊണ്ടപ്പോള്‍ പിണറായി വിജയന് പിന്തുണ നല്‍കിയ ആളാണ് തരൂര്‍. ഇതിനൊക്കെ തരൂരിന് പിന്തുണ നല്കുന്നവര്‍ മറുപടി പറയണം. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തേയും കഴിവിനെയും അംഗീകരിക്കുന്നു. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി