കേരളം

അങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ല; പട്ടിയിറച്ചി വിളമ്പിയെന്ന പ്രചാരണം വ്യാജം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നഗരത്തിലെ ഹോട്ടലില്‍ പട്ടിയിറച്ചി പിടികൂടിയെന്ന പ്രചാരണം വ്യാജമെന്ന് അധികൃതര്‍. വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചാരണം നടന്നത്. ഇങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പട്ടി ഇറച്ചി പിടികൂടിയെന്നാണ് പ്രചാരണം. ഹോട്ടലിനു മുന്നില്‍ പൊലീസുകാര്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സന്ദേശത്തിന് ഒപ്പമുള്ളത്. പട്ടിയുടെ തലയോടു കൂടിയ മാസ ചിത്രങ്ങളും പ്രചരിച്ചു.

കൊല്‍ക്കത്തയിലെ ഒരു ഹോട്ടലിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം എന്നാണ് വിവരം. ഇതേ ചിത്രങ്ങള്‍ ഉപയോഗിച്ച്  സമാനമായ പ്രചാരണം മറ്റു പല നഗരങ്ങളിലും മുമ്പും നടന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം