കേരളം

സൈക്കിൾ തടഞ്ഞു നിർത്തി 14കാരിയെ കടന്നുപിടിച്ചു; 64കാരനായ സെക്യൂരിറ്റി ജീവനക്കാരന് 6 വര്‍ഷം കഠിനതടവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സൈക്കിളിൽ പോവുകയായിരുന്ന 14 കാരിയെ തടഞ്ഞു നിർത്തി ഉപദ്രവിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് ആറുവർഷം കഠിനതടവ്. മാറന്നല്ലൂര്‍ ചെന്നിവിള വാര്‍ഡ് വിജി ഭവനില്‍ രവീന്ദ്രന്‍ നായരെയാണ് (64) ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി. 25,500 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് കൊല്ലം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

നളന്ദ ജംഗ്ഷനിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു രവീന്ദ്രന്‍ നായര്‍. 2019 ആഗസ്റ്റ് 23ന് വെള്ളയമ്പലം നളന്ദ ജംഗ്ഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി ഇയാള്‍ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. റോഡില്‍ തിരക്കില്ലാത്ത സമയം നോക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

പഠനത്തിലും കായിക രംഗത്തും മുന്നിലായിരുന്ന കുട്ടി സംഭവത്തിന് ശേഷം അസ്വസ്ഥയാവാൻ തുടങ്ങി. കാരണം ചോദിച്ചെങ്കിലും പ്രതിയെ ഭയന്ന് കുട്ടി ആരോടും ഒന്നും പറഞ്ഞില്ല. ഇത് മനസ്സിലാക്കിയ ഇയാള്‍ വീണ്ടും കുട്ടിയെ കാണുമ്പോള്‍ അശ്ലീല ചേഷ്ടകള്‍ കാണിച്ചു. സംഭവത്തില്‍ മനംനൊന്ത് ഒരു ദിവസം കുട്ടി സ്‌കൂളിലിരുന്ന് കരയുന്നത് കണ്ട അധ്യാപിക കാരണം ചോദിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു