കേരളം

മഴയുടെ ശക്തി കുറയുന്നു, നാളെയോടെ ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ദുര്‍ബലമാകും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയില്‍ നേരിയ ശമനം. കഴിഞ്ഞ രണ്ടുദിവസം തുടര്‍ച്ചയായാണ് മഴ പെയ്തത്. ഇന്ന് രാവിലെയോടെ മഴയില്‍ നേരിയ കുറവുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ ജാഗ്രത നല്‍കിയിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

തമിഴ്‌നാട്ടില്‍ കരതൊട്ട മാന്‍ദൗസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാത ചുഴിയായി മാറിയിരിക്കുകയാണ്. നിലവില്‍ വടക്കന്‍ തമിഴ്‌നാടിനും തെക്കന്‍ കര്‍ണാടകതിനും വടക്കന്‍ കേരളത്തിനും മുകളിലായാണ്  ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. ഇത് തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ചയോടെ ഇത് ന്യൂനമര്‍ദ്ദമായി  ദുര്‍ബലമായി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകുമെന്നാണ് പ്രവചനം.  ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബര്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ട്.  അതിന് ശേഷം മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവിടരുതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു