കേരളം

പേനിന്റെ കടിയേറ്റു; അസഹനീയ ചൊറിച്ചിൽ, ശരീരമാകെ മുറിവുകൾ; നെടുങ്കണ്ടത്ത് 40 പേർ ചികിത്സ തേടി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ് 40 പേർ ചികിത്സ തേടി. പൊന്നാമല മേഖലയിലെ ആറ് കുടുംബങ്ങളിലുള്ളവർക്കാണ് പേനിന്റെ കടിയേറ്റത്‌. ഇവരുടെ ശരീരമാസകലം മുറിവേറ്റു. പ്രദേശത്തെ കാപ്പി, കുരുമുളക് തോട്ടങ്ങളിൽ തൊഴിൽ ചെയ്യുന്നവരാണ് എല്ലാവരും. 

വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് പേനിന്റെ കടിയേറ്റത്. കുട്ടികളടക്കമുള്ളവർക്ക് പേനിന്റെ കടിയേറ്റ് ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെട്ടു. മുറിവുകളുമുണ്ടായി. പൊന്നാമല പ്രദേശവും സമീപ പ്രദേശങ്ങളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. 

പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവർ മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. മേഖലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്