കേരളം

'നന്‍പകല്‍ നേരത്തു മയക്കം'; പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌കെ) ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രത്തിന്റെ റിസര്‍വേഷനെച്ചൊല്ലിയുണ്ടായ പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്തു. അന്യായമായി സംഘം ചേര്‍ന്നു എന്നത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് മൂന്നു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

മമ്മുട്ടി മുഖ്യവേഷത്തില്‍ അഭിനയിച്ച ചിത്രം റിസര്‍വ് ചെയ്തിട്ടും  കാണാനാവാത്തതിനെ തുടര്‍ന്നായിരുന്നു ബഹളമുണ്ടായത്. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ടാഗോര്‍ തിയറ്ററില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 3 നായിരുന്നു. രാവിലെ 11 മുതല്‍ തന്നെ തീയറ്ററിനു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. 

ബഹളവും ഉന്തും തള്ളുമായതോടെ പൊലീസ് രംഗത്തെത്തി. തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയത്. പൊലീസ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏതാനും പേര്‍ മുദ്രാവാക്യം മുഴക്കി. ഇവരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി