കേരളം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കൊച്ചി മെട്രോയില്‍ സ്ഥിര നിയമനം, ജോലി നേടിയത് 12 പേര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ ലിസ്റ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത 12 പേര്‍ക്ക് കൊച്ചി മെട്രോയില്‍ സ്ഥിരം നിയമനം ലഭിച്ചു. 

കൊച്ചി മെട്രോയുടെ സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലെ മെയിന്റെയ്‌നര്‍ തസ്തികയിലാണ് ഇവര്‍ക്ക് നിയമനം ലഭിച്ചത്. സാങ്കേതിക വിഭാഗമായതിനാല്‍ മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും ഇവര്‍ക്ക് ജോലി ചെയ്യാം. ഐ.ടി.ഐ യോഗ്യതയുള്ള നാല് സ്ത്രീകളും എട്ട് പുരുഷന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു. പരീക്ഷയുടേയും ഇന്റര്‍വ്യൂന്റെയും ആരോഗ്യ പരിശോധനയുടേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 30 വയസില്‍ താഴെ മാത്രം പ്രായമുള്ള ഇവര്‍ക്ക് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കും.

കൊച്ചി മെട്രോയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ എച്ച്.ആര്‍ വിഭാഗം  പ്രോജക്ട്‌സ് ആന്റ് ഇന്‍ചാര്‍ജ് ഡയറക്ടര്‍ ഡോ. രാം നവാസ് നിയമന ഉത്തരവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈമാറി. ജനറല്‍ മാനേജര്‍ മിനി ചബ്ര(എച്ച്.ആര്‍ ), മാനേജര്‍ എസ് രതീഷ് , എസ് ആന്റ് ടി ജനറല്‍ മാനേജര്‍ മണി വെങ്കട്ട കുമാര്‍, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ തലോജു സായി കൃഷ്ണ, എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് വൊക്കേഷ്ണല്‍ ഗൈഡന്‍സ് വിഭാഗം ഓഫീസര്‍ വി.ഐ കബീര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്