കേരളം

'അരുണാഭം ആ നാടക കാലം'; ജനകീയ ഗായിക കെപിഎസി സുലോചനയുടെ ജീവിത കഥ പുസ്തകമാകുന്നു

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ ജനകീയ ഗായികയും പ്രമുഖ നാടക നടിയുമായിരുന്ന കെപിഎസി സുലോചനയുടെ ജീവിതം പുസ്തകമാകുന്നു. അമ്പതുകളിലും അറുപതുകളിലും നാടിനെ ഇളക്കിമറിച്ച വിപ്ലവ നാടക പ്രസ്ഥാനം കെപിഎസിയുടെ നാടകങ്ങളിലൂടെ ജനമസ്സുകളില്‍ ഇടംനേടിയ സുലോചന, ആലപിച്ച ഗാനങ്ങള്‍ തലമുറകള്‍ ഇന്നും ഏറ്റുപാടുന്നു. 

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന്‍ രചിച്ച 'ജീവിതനാടകം;അരുണാഭം ഒരു നാടകകാലം' എന്ന സുലോചനയുടെ ജീവിതകഥ, മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധീകരിക്കുന്നത്. 

അപൂര്‍വമായ ചിത്രങ്ങള്‍ അടക്കം അത്യാകര്‍ഷകമായ ഭാഷയിലും ശൈലിയിലും രചിച്ച ഈ ജീവിതകഥയില്‍ പുരോഗമന നാടകപ്ര സ്ഥാപനത്തിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ നിറപ്പകിട്ടാര്‍ന്ന ചരിത്രമുണ്ട്. അന്നാളുകളില്‍ നാടകകലയെ ജനകീയമാക്കാന്‍ രാപ്പകല്‍ പ്രയത്‌നിച്ച ഒട്ടേറെപ്പേരുടെ ജീവിതനഖചിത്രങ്ങളുണ്ട്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ പ്രധാന സംഭവവികാസങ്ങള്‍ ഈ ജീവിതകഥയ്ക്ക് പശ്ചാത്തല ശോഭ പകരുന്നു.ദീര്‍ഘനാളുകള്‍ നീണ്ടുനിന്ന ഗവേഷണത്തിന്റെ സഹായത്തോടെ രചിച്ച 'ജീവിതനാടകം;അരുണാഭം ഒരു നാടകകാലം' ഉടന്‍ പുറത്തിറങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു