കേരളം

കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് ചെലവ് 100 കോടി; നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി; പിണറായിക്കെതിരെ നിതിന്‍ ഗഡ്കരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയ പാത പണിയാന്‍ നൂറ് കോടി രൂപയാണ് ചെലവ്. ഭുമിയുടെ 25ശതമാനം പണം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്‍മാറിയെന്നും ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞു.

ദേശീയ പാത നിര്‍മ്മാണത്തെ കുറിച്ചുള്ള വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവേ ആയിരുന്നു നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മാണത്തിന് നൂറ് കോടിയാണ് ചെലവ്. നേരത്തെ ഭുമിയുടെ വില 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് മുഖ്യമന്ത്രി
ഉറപ്പ് നല്‍കിയിരുന്നു. പിന്നീട് അതില്‍ നിന്ന് പിന്‍മാറുന്ന സമീപനമാണ് ഉണ്ടായത്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നീക്കുപോക്ക് എന്നനിലയില്‍ സാധനസാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കുകയായിരുന്നു. കൂടാതെ സര്‍ക്കാര്‍ ഭുമി ഉണ്ടെങ്കില്‍ അത് ദേശീയ പാത നിര്‍മ്മാണത്തിന് വിട്ടുനല്‍കുകയുമായിരുന്നെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്