കേരളം

റൂട്ട് തെറ്റിച്ചത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം. പേരൂര്‍ക്കട ഡിപ്പോയിലെ ഡ്രൈവര്‍ പിജെ ജലജ കുമാറിനാണ് മര്‍ദനമേറ്റത്. റൂട്ട് തെറ്റിച്ച് വന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന് ജലജ കുമാര്‍ പറഞ്ഞു.

രാവിലെ 10 മണിക്കായിരുന്നു സംഭവം. വഴയിലയില്‍ നിന്ന് മെഡിക്കല്‍ കോളജ് വരെ സര്‍വിസ് നടത്താന്‍ അനുമതിയുള്ള സ്വകാര്യ ബസ് റൂട്ട് തെറ്റിച്ച് കിഴക്കേക്കോട്ടയിലേക്കും സര്‍വിസ് നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചത്. ബസിനുള്ളില്‍ വെച്ചും ബസില്‍ നിന്ന് പുറത്തേക്കിറക്കി മര്‍ദിച്ചെന്നും ജലജ കുമാര്‍ ഫോര്‍ട്ട് പൊലീസിനും ആര്‍ടിഒക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

പരിക്കേറ്റ ഡ്രൈവര്‍ ജലജ കുമാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗത തടസവുമുണ്ടായി. സ്ഥിരമായി റൂട്ട് തെറ്റിക്കുന്നെന്ന് കാണിച്ച് നേരത്തെയും ഈ ബസിനെതിരെ ആര്‍ടിഒക്ക് പരാതി നല്‍കിയിട്ടുണ്ടായിരുന്നു. സ്വകാര്യ ബസ് ഫോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഡ്രൈവര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം