കേരളം

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, 142ലേക്ക്, ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.40 അടിയായി. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഇതോടെ ജലനിരപ്പ് ഉയരുന്നതിന്റെ വേഗത കുറഞ്ഞു. 

142 അടിയാണ് ഡാമിലെ അനുവദനീയമായ പരമാവധി ജലനിരപ്പ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 511 ഘനയടിയില്‍ നിന്ന് 1,100 ഘനയടിയായി കൂട്ടി. 

ജലനിരപ്പ് 141 അടിയിലേക്ക് എത്തിയപ്പോള്‍ കേരളത്തിന് തമിഴ്‌നാട് രണ്ടാം ഘട്ട മുന്നറിയിപ്പ് ബുധനാഴ്ച നല്‍കിയിരുന്നു. 142 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം ഒഴുക്കേണ്ടി വരും. എന്നാല്‍ തമിഴ്‌നാട്ടിലേക്ക് പരമാവധി വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് 142 അടിയില്‍ നിര്‍ത്താനാണ് തമിഴ്‌നാടിന്റെ ശ്രമം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു