കേരളം

'ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് അപൂര്‍ണം', ബഫര്‍ സോണ്‍ വിഷയത്തില്‍ ജനകീയ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്; കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ ജനകീയ സമരത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. കോഴിക്കോട്ടെ മലയോര കര്‍ഷകരെ ഒപ്പം നിര്‍ത്തി സമരം ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണ് എന്നാണ് ആരോപണം. സാറ്റലൈറ്റ് സര്‍വ്വേയ്ക്ക് പകരം ഗ്രൗണ്ട് സര്‍വ്വേ നടത്തണമെന്നാണ് ആവശ്യം. നിലവിലെ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് അപൂര്‍ണമെന്നും അപാകതകള്‍ നിറഞ്ഞതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍വ്വേ നമ്പറാണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ എല്ലാ വീടുകളുടെയും സ്ഥാപനങ്ങളുടെയും സര്‍വ്വേ നമ്പര്‍ നല്‍കിയിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് മുഖ്യമായി ആവശ്യപ്പെടുന്നത്.

കോഴിക്കോട് ജില്ലയില്‍ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് ഉള്‍പ്പെടെ ഏഴു പഞ്ചായത്തുകളാണ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഈ പഞ്ചായത്തുകളിലെ വീടുകളുടെയോ സ്ഥാപനങ്ങളുടെയോ സര്‍വ്വേ നമ്പറുകള്‍ സര്‍വ്വേയില്‍ കാണിച്ചിട്ടില്ല. പുഴകളുടെയോ റോഡുകളുടെയോ അതിരുകള്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം