കേരളം

പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം തുടര്‍ച്ചയായി ചൊറിച്ചിലും ശ്വാസതടസവും; പൊലീസ് അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവനന്തപുരം അമ്പലംമുക്ക് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒരു ക്ലാസിലെ കുട്ടികൾക്ക് മാത്രം ചൊറിയും ശ്വാസതടസവും. ഒരു ക്ലാസിലെ വിദ്യാർഥികൾക്ക് മാത്രം തുടർച്ചയായി ചൊറിയും ശ്വാസതടസ്സവും വരുന്നതിന് പിന്നിലെ കാരണം കണ്ടെത്താനാവാതെ നിൽക്കുകയാണ് സ്കൂൾ അധികൃതർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

സ്കൂളിലെ പത്താം ക്ലാസ്- സി ഡിവിഷനിലെ കുട്ടികൾക്ക് മാത്രമാണ് സ്‌കൂളിലെത്തുന്ന ദിവസങ്ങളിൽ ചൊറിയും ശ്വാസതടസവും അനുഭവപ്പെടുന്നത്. കാര്യം എന്താണ് എന്ന് ഇതുവരെ പിടികിട്ടാത്തതിന്റെ ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.  

കഴിഞ്ഞ നവംബർ 18നായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്കൂളിൽ വെച്ച് പത്ത് സി ഡിവിഷനിലെ ആകെ 52 വിദ്യാർത്ഥികളിൽ 15 പേർക്ക് ചൊറിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഇവരെ പേരൂർക്കട ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 

കുട്ടികളിൽ പല ടെസ്റ്റുകൾക്കും വിധേയമാക്കി. എന്നൽ പ്രത്യേകിച്ചൊരു കാരണവും കണ്ടെത്തിയില്ല. ഇത് തുടർക്കഥയായി മാറിയതോടെയാണ് സംഭവം ഗുരുതരമായത്. കുട്ടികളെ പരിചരിക്കുന്ന രക്ഷിതാക്കൾക്കും പിന്നാലെ ശാരീരിക പ്രശ്‌നങ്ങളുണ്ടായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്