കേരളം

പാറശാലയില്‍ ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടില്‍ കയറി വെട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാറശാലയില്‍ ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടില്‍ കയറി വെട്ടി. വീട്ടുടമ അജിയുടെ ചെവിക്ക് വെട്ടേറ്റു. ഭാര്യയ്ക്കും മകള്‍ക്കും മര്‍ദനമേറ്റു. സംഭവത്തിന് പിന്നില്‍ കഞ്ചാവ് സംഘമാണെന്നും അജി ആരോപിച്ചു. 

അയല്‍വാസിയുടെ മകന്‍ ഉള്‍പ്പെടുന്ന സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നെന്ന് വെട്ടേറ്റ് അജി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സംഘം വീടിന്റെ മുന്നില്‍വച്ച് കഞ്ചാവ് വലിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തതാണ് തന്നെയും കുടുംബത്തെയും ആക്രമിക്കാന്‍ ഇടയായതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ ആയുധങ്ങളുമായി എത്തിയ സംഘം തന്നെയും ഭാര്യയെയും മകളെയും ആക്രമിച്ചതായും വീട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചതായും അജി പറഞ്ഞു.

അജിയുടെ പരാതിയില്‍ പാറശാല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം