കേരളം

കോടതി മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്രതിക്ക് പോക്‌സോ കേസില്‍ ജീവപരന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഹരിപ്പാട്: കോടതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിക്ക് പോക്‌സോ കേസില്‍  ജീവപര്യന്തം ശിക്ഷ. എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജനെ(72)യാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായി 51 വര്‍ഷം തടവും 3.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ് സജികുമാര്‍ ആണ് ശിക്ഷ വിധിച്ചത്.

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ രണ്ടു മാസത്തിനു ശേഷമാണ് പിടികൂടിയത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി മുറിയില്‍ കഴുത്തു മുറിച്ച് ദേവരാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ