കേരളം

പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബൂട്ടിട്ട് ചവിട്ടി; തൊടുപുഴ ഡിവൈഎസ്പിക്ക് എതിരെ ഹൃദ്രോഗിയുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഹൃദ്രോഗിയെ തൊടുപുഴ ഡിവൈഎസ്പി മധു ബാബു ബൂട്ടിട്ട് ചവിട്ടിയെന്ന് പരാതി. മലങ്കര സ്വദേശിയ മുരളീധരനാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിവൈഎസ്പി ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും വയര്‍ലെസ് എടുത്ത് എറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. 

നെഞ്ചിലാണ് ബൂട്ടിട്ട് ചവിട്ടിയത്. താനുള്‍പ്പെടെ മൂന്നുപേരെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മര്‍ദിക്കുകയായിരുന്നു എന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതാണോ ഒരു ഡിവൈഎസ്പിയില്‍ നിന്ന് തന്നെപ്പോലുള്ള സാധാരണക്കാരന് ലഭിക്കുന്ന അനുഭവമെന്നും അദ്ദേഹം ചോദിച്ചു. 

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന എസ്എന്‍ഡിപി യോഗം തൊടുപുഴ ശാഖയുടെ പരാതിയിലാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. യൂണിയന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സ്ത്രീകളെ അപമാനിക്കുന്ന സന്ദേശമയച്ചു എന്നാണ് പരാതി. ഇത് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതിന് ശേഷം മര്‍ദിക്കുകയായിരുന്നു എന്ന് മുരളീധരന്‍ പറയുന്നു. 

ഇനിയും അപകീര്‍ത്തിപ്പെടുത്തുമെന്ന് മുരളീധരന്‍ പറഞ്ഞെന്നും അതിന് ശേഷം ബഹളമുണ്ടായി എന്നുമാണ് ഡിവൈഎസ്പിയുടെ വിശദീകരണം. മുരളീധരനെ മര്‍ദിച്ചിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്