കേരളം

പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു, ഷര്‍ട്ട് വലിച്ചു കീറി; കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം പൂവാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചു. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്നു പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

ഷര്‍ട്ട് വലിച്ചു കീറുകയും  അടിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ കുട്ടി പറഞ്ഞു. പൂവാര്‍ കെസ്ആര്‍ടിസി ഡിപ്പോയില്‍ രാവിലെയായിരുന്നു സംഭവം. ഡിപ്പോയില്‍ പെണ്‍കുട്ടികളോട് സംസാരിച്ചു നില്‍ക്കുന്നു എന്നു പറഞ്ഞ് കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സുനില്‍ മര്‍ദ്ദിച്ചു എന്നാണ് ഷാനുവിന്റെ പരാതി. 

സെക്യൂരിറ്റി ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്ന്  മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി പറയുന്നു. ഷാനുവിനെ ജീവനക്കാരന്‍ അടിച്ചെന്ന് ഒപ്പമുണ്ടായിരുന്ന സഹപാഠികളായ പെണ്‍കുട്ടികളും വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് ഇടപെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടേയും സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റുള്ളവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു