കേരളം

ലോക്കപ്പ് മര്‍ദനങ്ങള്‍ ഉണ്ടായാല്‍ സിബിഐ അന്വേഷിക്കും; പൊലീസില്‍ ചിലര്‍ വൈകൃതങ്ങള്‍ കാണിക്കുന്നു: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്കപ്പ് മര്‍ദനങ്ങള്‍ ഉണ്ടായാല്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ ചിലര്‍ ചില വൈകൃതങ്ങള്‍ കാണിക്കുന്നു. അവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി  പറഞ്ഞു. ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന. ആ പൊലീസ് സേനയില്‍ ക്രിമിനലുകള്‍ വേണ്ട. ലോക്കപ്പ് മര്‍ദനം ഉണ്ടായാല്‍ അത് പൊലീസ് അന്വേഷിക്കണ്ട. അത് സിബിഐയെ ഏല്‍പ്പിക്കും.-കേരളാ പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇത്തരം സംഭവങ്ങള്‍ വലിയ രീതിയില്‍ കുറഞ്ഞു. മികവാര്‍ന്ന കുറ്റാന്വേഷണ രീതി നമുക്ക് നടപ്പാക്കാന്‍ കഴിയുന്നു. പൊലീസ് സേന അഭിവൃദ്ധിയില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണ്ട് പൊലീസ് ജനദ്രോഹ സേനയായിരുന്നു. നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പൊലീസ് അന്ന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. അക്കാലത്ത് തൊഴിലാളികള്‍ ചെറിയ ഒരു ജാഥ നടത്തിയാല്‍ പൊലീസ് തല്ലി തകര്‍ക്കുമായിരുന്നു. ജനങ്ങള്‍ക്കെതിരായ സേന ആയിരുന്നു അന്ന് പൊലീസ്.

ഭയപ്പാടോടെയായിരുന്നു പൊലീസിനെ ജനങ്ങള്‍ കണ്ടിരുന്നത്. ഇഎംഎസ് സര്‍ക്കാരാണ് പൊലീസില്‍ മാറ്റമുണ്ടാക്കിയത്. അക്കാലത്ത് തൊഴില്‍ സമരത്തില്‍ പൊലീസ് ഇടപെടേണ്ടതിലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്കപ്പ് മര്‍ദ്ദനം പാടില്ലെന്ന നിലപാടെടുത്തത് ഇഎംഎസ് സര്‍ക്കാരാണ്. അത് അന്നത്തെ വിപ്ലവകരമായ തീരുമാനമായിരുന്നു.

ഇപ്പൊള്‍ പോലീസ് ലോകത്തേറ്റവും അഭിമാനിക്കാന്‍ കഴിയുന്ന വിധം മാറി. പ്രൊഫഷണലുകള്‍ പൊലീസില്‍ ചേരുന്നു. ഇന്ന് പൊലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താന്‍ ശ്രമിക്കുന്നു. പൊലീസ് പക്ഷേ അനിതരസാധാരണമായ സംയമനം കാണിക്കുന്നു. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ട്,ഗൂഢോദ്ദേശം കൃത്യമായി മനസിലാക്കിയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു