കേരളം

ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു പ്രവണതയും സിപിഎമ്മില്‍ വെച്ചുപൊറുപ്പിക്കില്ല: എം വി ഗോവിന്ദന്റെ മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു പ്രവണതയും പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അത്തരം പ്രവണതകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും. വെള്ളം കടക്കാത്ത അറകളുള്ള പാര്‍ട്ടിയല്ല സിപിഎമ്മെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി അംഗങ്ങള്‍ അനര്‍ഹമായി സ്വത്ത് സമ്പാദിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. പാര്‍ട്ടി ഫണ്ട് വെട്ടിച്ചു എന്നതടക്കമുള്ള തിരുവനന്തപുരത്തെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരായ ആക്ഷേപങ്ങളിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സംഘടനാരംഗത്തെ അടിയന്തര കടമകള്‍ എന്ന രേഖ സംസ്ഥാന സമിതി യോഗം അംഗീകരിച്ചു. 

പൊതുസമൂഹം മോശമെന്നു കരുതുന്ന ഏതെങ്കിലും വിഷയത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായാല്‍ അവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. അംഗീകരിക്കാനാകാത്ത പ്രവണതകളെ ഓരോ ഘട്ടത്തിലും പാര്‍ട്ടി ഇടപെട്ട് തിരുത്തുമെന്ന് രേഖ വ്യക്തമാക്കുന്നു. തുടര്‍ഭരണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി- വര്‍ഗബഹുജന നേതാക്കള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. 

ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പമാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വനംവകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല. വകുപ്പ് വേണ്ട ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അടുത്തമാസം 20 മുതല്‍ 31 വരെ ലോക്കല്‍ തലങ്ങളില്‍ കേന്ദ്ര വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കും. വാഗ്ദാനം ചെയ്ത പദ്ധതികള്‍ പോലും കേന്ദ്രം നല്‍കുന്നില്ല.

പ്രക്ഷോഭത്തില്‍ ലക്ഷക്കണക്കിന് പേരെ അണിനിരത്തും. റബര്‍ വിലയിടിവിലും പ്രതിഷേധിക്കും. കോട്ടയത്ത് കര്‍ഷകരുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സ്വപ്‌ന സുരേഷിനെതിരായ ആരോപണങ്ങളില്‍ കേസ് കൊടുക്കാന്‍ സിപിഎം നേതാക്കള്‍ക്ക് പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ട്.കേസ് കൊടുക്കണമെങ്കില്‍ കേസ് കൊടുത്തോട്ടെ. പാര്‍ട്ടിക്ക് അതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ബദല്‍ മാധ്യമങ്ങളെ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. നവമാധ്യമങ്ങളെ ശക്തമായി ഉപയോഗിക്കും. സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി ബൂത്ത് തലത്തില്‍ ഭവനസന്ദര്‍ശനം ജനുവരി ഒന്നു മുതല്‍ 21 വരെ നടത്തും. മാധ്യമരംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെയും പ്രചാരണം നടത്തും. പാര്‍ട്ടി പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി